Friday, 21 June 2013

വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധി ച്ചു . ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ് ആലോചിക്കുന്നതെന്നും റിമ പറഞ്ഞു. ഒരു പൊതുപരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരി ക്കുകായിരുന്നു റിമ.

വിവാഹവാര്‍ത്തകള്‍ സജീവമാകുമ്പോള്‍ നടി റിമാ കല്ലിങ്കലും സംവിധായ കന്‍ ആഷിഖ് അബുവും പൊതുപരിപാടിയില്‍ ഒരുമിച്ചു പങ്കെടുത്തു. ഇരുവ രെയും ഒരുമിച്ച് കണ്ടത് ആരാധകര്‍ക്കും കൗതുകമായി.  കളമശ്ശേരി ഗവ സ്കൂ ളില്‍ നടന്ന ശുചി @ സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് റിമ കല്ലിങ്ക ലും ആഷിഖ് അബുവും ഒന്നിച്ചെത്തിയത്. ആരാധകര്‍ക്ക് കൈവീശി റിമ മുന്നി ല്‍ നടന്നപ്പോള്‍ ഇത്തിരി സഭാകമ്പത്തോടെയായിരുന്നു ആഷിഖിന്റെ വരവ്. തമാശകള്‍ പങ്കിട്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞും വേദിയില്‍ ഇരുവരും അടു ത്തടുത്തിരുന്നു.




No comments:

Post a Comment