Friday, 21 June 2013

ചെന്നൈ എക്സ് പ്രസിലെ  പ്രിയമണിയുടെ  ഐറ്റം ഗാനം  പുറത്തിറങ്ങി. ഷാരൂഖ്ഖാനും പ്രിയാമണിയും തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന വണ്‍,ടൂ,ത്രീ, ഫോര്‍ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യയില്‍ നായിക എന്ന നിലയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ പ്രിയമണിയുടെ രണ്ടാ മത്തെ ഹിന്ദി ചിത്രമാണ് ചെന്നൈ എക്സ് പ്രസ്. നേരത്തെ മണിരത്ന ത്തിന്റെ രാവണ്‍ എന്ന ചിത്രത്തില്‍ പ്രിയാമണി ഒരു വേഷം ചെയ്തിരുന്നു. തമിഴ്വാ ക്കു കളും ഉള്‍കൊള്ളുന്ന ഗാനത്തിലെ രംഗങ്ങള്‍ ശ്രദ്ധയോടെയാണ് ചിത്രീകരി ച്ചിരിക്കുന്നത്. ഐറ്റം ഗാനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കു മെന്ന സെന്‍സര്‍ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഇത്ചി ത്രീകരി ച്ചിരി ക്കു ന്നത്.




വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധി ച്ചു . ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ് ആലോചിക്കുന്നതെന്നും റിമ പറഞ്ഞു. ഒരു പൊതുപരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരി ക്കുകായിരുന്നു റിമ.

വിവാഹവാര്‍ത്തകള്‍ സജീവമാകുമ്പോള്‍ നടി റിമാ കല്ലിങ്കലും സംവിധായ കന്‍ ആഷിഖ് അബുവും പൊതുപരിപാടിയില്‍ ഒരുമിച്ചു പങ്കെടുത്തു. ഇരുവ രെയും ഒരുമിച്ച് കണ്ടത് ആരാധകര്‍ക്കും കൗതുകമായി.  കളമശ്ശേരി ഗവ സ്കൂ ളില്‍ നടന്ന ശുചി @ സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് റിമ കല്ലിങ്ക ലും ആഷിഖ് അബുവും ഒന്നിച്ചെത്തിയത്. ആരാധകര്‍ക്ക് കൈവീശി റിമ മുന്നി ല്‍ നടന്നപ്പോള്‍ ഇത്തിരി സഭാകമ്പത്തോടെയായിരുന്നു ആഷിഖിന്റെ വരവ്. തമാശകള്‍ പങ്കിട്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞും വേദിയില്‍ ഇരുവരും അടു ത്തടുത്തിരുന്നു.




ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. വിനോദ് വിജയന്‍ ഒരുക്കുന്ന ദിയ എന്ന ചിത്രത്തിലാണ് ഭാമ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു നിയമവിദ്യാര്‍ഥിയെയാണ്   ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കു ന്നുണ്ട്. ആന്‍ അഗസ്റ്റിന്‍ ആയിരിക്കും ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക യായി എത്തുക എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്തായാലും ഭാമയായിരിക്കും ഫഹദിന്റെ ജോടിയായി അഭിനയിക്കുന്നത് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.